നിങ്ങളിൽ എനിക്ക് പ്രതീക്ഷയായി! ഇവിടെ വരെ എത്തിയല്ലോ! ഇനിയും കുതിക്കുക!
മലയാളം → അയാൾ ഒരു ടീച്ചറാണ്.
ഇംഗ്ലീഷ് → He is a teacher.
Please say:
അയാൾ ഒരു ടീച്ചറല്ല. എന്നെങ്ങനെ പറയും?
അല്ല എന്നു പറയാൻ Is കഴിഞ്ഞ ശേഷം Not ചേർത്താൽ മതിയെന്ന് അറിയാമല്ലോ.
മലയാളം →അയാൾ ഒരു ടീച്ചറല്ല.
ഇംഗ്ലീഷ് → He is not a teacher.
ഇപ്പോൾ വാചകം Negative ആയി.
Please say:
അയാൾ ഒരു ടീച്ചറല്ല.
ഇംഗ്ലീഷ് → He is not a teacher.
is not , isn’t എന്ന് സംസാരത്തിൽ ചുരുങ്ങും.
Please say:
അയാൾ ഒരു ടീച്ചറല്ല. (ചുരുക്ക രൂപം)
- He isn’t a teacher.
ഇനി രണ്ടും പറഞ്ഞു നോക്കൂ
പൂർണ രൂപം –He is not a teacher.
ചുരുക്ക രൂപം –He isn’t a teacher.
ഇനി Negative വാചകങ്ങളുടെ DualCode System പരിശീലിക്കാം.