ആദ്യമായി, നിങ്ങളുടെ കാതിനെ ഇംഗ്ലിഷിനായി പാകപ്പെടുത്തുക.
അതിനായി, യഥാർത്ഥ English സംസാര ഓഡിയോ ക്ലിപ്പുകളുടെ ഒരു വൻ ശേഖരം തന്നെ ഈ കോഴ്സിലുണ്ട്. അങ്ങനെയുള്ള ഓരോ ഓഡിയോ ക്ലിപ്പുകളും കേൾക്കുക.
അതിനായി, ഹെഡ്ഫോൺ ഉപയോഗിച്ച് മാത്രം പഠിക്കുക. അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല.
കാരണം, കേൾക്കുന്നതിലൂടെയാണ് ഭാഷ നമ്മുടെ ഉള്ളിൽ കയറുന്നത്. അവ ഹെഡ്ഫോൺ ഉപയോഗിച്ച് തന്നെ കേൾക്കുകയും വേണം.
ചില പ്രത്യേക മന:ശാസ്ത്ര രീതികൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
പൂർണമായും ശ്രദ്ധ കിട്ടാനും നിങ്ങളുടെ ഉപബോധ മനസ്സിനെ ഉണർത്തി നിങ്ങളുടെ തലച്ചോറിൽ അതിവേഗം ഭാഷ കയറിപറ്റാനും ഒരു ഹെഡ്ഫോൺ അല്ലെങ്കിൽ ഇയർഫോൺ കൂടിയേ പറ്റൂ!